Shatavari in Honey
An infusion of nature's two medicinal treasures, Shatavari and wild honey. It is an instant energy cocktail with immense health benefits. It is equally beneficial for both children and adults. It's a powerhouse of antioxidants, phytonutrients, and one of the most powerful immunity boosters. It increases breast milk production and also regulates the hormone levels in women. It protects our heart health and is good for digestion. It also boosts male fertility.
കാട്ടുതേൻ -ശതാവരി
ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോന്യൂട്രിയന്റുകളുടെയും കലവറയാണ് കാട്ടുതേൻ -ശതാവരി. നിരവധി ഔഷധഗുണങ്ങളുള്ള ഈ ഉത്‌പന്നം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥകൾ പരിഹരിക്കുവാനും പ്രത്യുത്പാദന ആരോഗ്യം നിലനിർത്തുവാനും ഉത്തമമാണ്. ചുമ, ജലദോഷം, ശ്വാസംമുട്ടൽ, ടോൺസിലൈറ്റിസ്, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസസംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ മികച്ച പ്രതിവിധിയാണിത്. പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിലെ എൻഡോർഫിനുകൾ, സെറോടോണിൻ, ഡോപാമൈൻ എന്നീ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് മാനസിക സമ്മർദ്ദത്തെയും ഉത്കണ്ഠയെയും ഇല്ലാതാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനത്തെ മെച്ചപ്പെടുത്താനും സ്വാഭാവികമായ രീതിയിൽ മുലപ്പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഈ ഉത്പന്നം ഫലപ്രദമാണ്. രക്തത്തിലെ ഷുഗർത്തോത് കുറക്കുമെന്നതിനാൽ പ്രമേഹരോഗത്തിനും ഉത്തമപ്രതിവിധിയാണിത്. ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരുന്ന ഈ ഉത്പന്നത്തിൽ പ്രകൃതിയുടെ ഔഷധക്കലവറയായ കാട്ടുതേൻ ആണ് ഉപയോഗിച്ചിരിക്കുന്നത്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers