Jaggery Coated Banana Chips
Sharkara Upperi also called Sharkara Varatti are jaggery-coated banana chips. It is prepared by cutting bananas into thick pieces, deep-frying them, and then coating them with melted jaggery. Some spice powders are also added like cardamom powder, jeera powder, and dried ginger powder. Besides its irresistible taste, it aids in digestion and also improves blood circulation. It is one of the must-haves in Onasadya and the favorite snack of children
ശർക്കരവരട്ടി
ശർക്കര ഉപ്പേരി എന്നും വിളിക്കപ്പെടുന്ന ശർക്കരവരട്ടി ഓണസദ്യയിലെ പ്രധാന ഇനമാണ് .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ലഘുഭക്ഷണമാണിത്. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുത്ത നാടൻ ഏത്തക്കായ കഷ്ണങ്ങൾ ഉരുക്കിയ ശർക്കര പാനിയിൽ മുക്കിയെടുത്താണ് ഈ മധുരമൂറുന്ന ഉപ്പേരി തയ്യാറാക്കുന്നത് .മായമില്ലാത്ത മറയൂർ ശർക്കരയാണ് ശർക്കരപാനി തയ്യാറാക്കാൻ ഉപയോഗിക്കുന്നത് .ഏലയ്ക്കാപ്പൊടി, ജീരപ്പൊടി, ചുക്ക് പൊടി തുടങ്ങിയ സുഗന്ധവ്യഞ്ജന പൊടികളും ചേർക്കുന്ന ശർക്കരവരട്ടിക്ക് കൊതിയുണർത്തുന്ന മണവും രുചിയുമാണ്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers