ഉലുവ
ഇന്ത്യൻ പാചകരീതികളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഉലുവ. വിഭവങ്ങൾക്ക് രുചി പകരുന്നതോടൊപ്പം ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യപരിപാലനത്തിനും മികച്ച ഉൽപന്നമാണ് ഉലുവ .ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളും വിഷവസ്തുക്കളും പുറന്തള്ളാൻ സഹായിക്കുന്നു .മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു .ചീത്ത കൊളസ്‌ട്രോൾ കുറക്കുന്നതിനും ഇത് നല്ലതാണ് .ദഹനസംബന്ധമായ പല രോഗങ്ങൾക്കും ഫലപ്രദമായ ഒറ്റമൂലിയാണ് ഉലുവ .ഔഷധഗുണങ്ങളാൽ സമ്പന്നമായതിനാൽ ആയുർവേദ ചികിത്സ പ്രതിവിധികളിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് ഇത് .ഉലുവക്കഞ്ഞിയും ഉലുവാവെള്ളവും നിരവധി രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും .രക്തത്തിലെ ഷുഗർ തോത് കുറക്കുമെന്നതിനാൽ പതിവായി ഭക്ഷണത്തിൽ ഉലുവ ചേർക്കുന്നത് പ്രമേഹരോഗികൾക്കും ഉത്തമമാണ്. ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ ഗുണകരമാണ്.
Fenugreek
Fenugreek is a widely used ingredient in Indian cuisine. Fenugreek is a good product for digestion. Fenugreek water also fights many diseases and boosts the immune system.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers