Pazham Varattiyathu
Pazham Varattiyathu or Nenthrapazham banana halwa is a staple dessert of Kerala and one of the most relished sweet snack too. It is normally prepared using nenthrapazham, jaggery, and ghee or oil. It can be enjoyed either as a sweet or as a healthy evening snack. This sweet snack can be stored for months. Our Pazham Varattiyathu is much more healthy and delicious as it is prepared using Nadan Changalikodan Nenthrapazham, Nadan Cow's Ghee, and Organic Jaggery. To ensure purity we have not added any spice powders into it. It is a healthy and nutritious snack for children. It aids digestion and promotes healthy growth in both children and adults.
പഴം വരട്ടി
കേരളത്തിലെ ഒരു പ്രധാന നാടൻ മധുരപലഹാരമാണ് പഴം വരട്ടി. നേന്ത്രപ്പഴം, ശർക്കര, നെയ്യ് എന്നിവ ചേർത്താണ് സ്വാദിഷ്ടമായ ഈ വിഭവം തയ്യാറാക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരപുഷ്ടിക്കും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഉത്തമമാണ് ഈ മധുര പലഹാരം. നെയ്യിൽ വരട്ടിയെടുത്തു ജലാംശം പൂർണ്ണമായും നീക്കം ചെയ്തെടുക്കുന്നതിനാൽ ഏറെനാൾ കേടു കൂടാതെ ഈ പലഹാരം സൂക്ഷിക്കാനാകും. നാടൻ ചങ്ങാലിക്കോടൻ നേന്ത്രപ്പഴം, ശുദ്ധമായ നാടൻ പശുവിൻ നെയ്യ്, മായമില്ലാത്ത ഓർഗാനിക് ശർക്കര എന്നിവയാണ് ഈ പഴം വരട്ടിയിൽ ഉപയോഗിച്ചിരിക്കുന്നത് . തനതു രുചി ഉറപ്പാക്കാൻ മറ്റു സുഗന്ധവ്യഞ്ജന പൊടികൾ ഇതിൽ ചേർക്കുന്നില്ല . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന ,പോഷകസമൃദ്ധമായ ലഘുഭക്ഷണമാണിത്. ഇത് ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers