കശുവണ്ടിപ്പരിപ്പ്
പ്രോടീനുകളുടെയും പോഷകങ്ങളുടെയും കലവറയായ അണ്ടിപ്പരിപ്പ് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഹൃദയരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദ്രോഗസാധ്യതകൾ കുറയ്ക്കുകയുംചെയ്യുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലും, ട്രൈഗ്ലിസറൈഡും കുറയ്ക്കാന്‍ അണ്ടിപ്പരിപ്പ് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം എല്ലുകളുടെ ബലത്തിനും, പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.സെലെനിയം, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കുകയും കാൻസർ സാദ്ധ്യതകൾ കുറയ്ക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. കശുവണ്ടിയില്‍ സമൃദ്ധമായടങ്ങിയിട്ടുള്ള സിങ്ക് അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ഇതിലെ കോപ്പർ എൻസൈമുകൾ അനീമിയയെ പ്രതിരോധിക്കുന്നു.
Cashew nuts
A storehouse of proteins and nutrients, nuts increase the body's metabolism, improve heart health and reduce the risk of heart disease. Nuts can help lower LDL and triglycerides, the bad cholesterol. The magnesium contains helps in bone strength and proper functioning of muscles and nerves. High in potassium, it is effective in controlling blood pressure. Cashews, which contain antioxidants such as selenium and vitamin E, fight toxins, reduce the risk of cancer, and boost immunity. Zinc, which is abundant in cashews, helps fight infections. Its copper enzymes fight anemia.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers