പുഴുക്കലരി
ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന നെല്ല് പുഴുങ്ങി ഉണക്കിയെടുത്താണ് ഗുണമേന്മയുള്ള ഈ പുഴുക്കലരി തയ്യാറാക്കുന്നത്. തവിട് നീക്കം ചെയ്യാതെ ലഭ്യമാകുന്നതിനാൽ പോഷകാംശം ഇതിൽ വളരെ കൂടുതലാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും തവിടിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സുഗമമാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു .നാരുകളാൽ സമ്പന്നമാണ് പുഴുക്കലരി. ഇതിലെ മഗ്നീഷ്യം ,തയാമിൻ തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാൻസറിനെ ചെറുക്കാൻ സഹായകമായ പോളിഫിനോളുകൾ പുഴുക്കലരിയിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൈസീമിക് സൂചിക കുറവായതിനാൽ ശരീരഭാരം കുറക്കുന്നതിനും പ്രമേഹത്തെയും കൊളെസ്ട്രോളിനേയും പ്രതിരോധിക്കാനും പുഴുക്കലരിയുടെ വിഭവങ്ങൾ ഫലപ്രദമാണ്.
Brown Rice with Bran
This quality pulp is prepared by boiling and drying the paddy grown organically. It is high in nutrients as it is available without removing the bran. It is rich in vitamins, minerals, and antioxidants. It helps in digestion and boosts the immune system.It is rich in fiber. Its nutrients like magnesium and thiamine help to improve heart health. Brown Rice contains polyphenols that help fight cancer. Due to its low glycemic index, sources are effective in reducing weight and preventing diabetes and cholesterol.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers