പാലക് ചീര
പോഷകസമ്പുഷ്ടമായ ഇലക്കറിയാണ് പാലക് ചീര .ധാരാളം വിറ്റാമിനുകളും മിനറലുകളും പാലക് ചീരയിലുണ്ട്. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളോടു കൂടിയ ഇതിലെ ഫ്ളവനോയിഡുകളും സസ്യസംയുക്തങ്ങളും ക്യാന്സറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ,വിറ്റാമിൻ ഇ ,വിറ്റാമിൻ എ ,പൊട്ടാസ്യം ,ബീറ്റാകരോട്ടിൻ ,മഗ്നീഷ്യം എന്നിവ ആത്സ്മയെ ചെറുക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കോശങ്ങളുടെ വളർച്ചക്കും കാഴ്ചശക്തിക്കും ഈ പോഷകങ്ങൾ സഹായിക്കുന്നു .രക്തത്തിലെ ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കാനും ഷുഗർ തോത് കുറക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും ഇതിനു കഴിവുണ്ട് .ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായതിനാൽ ചർമ്മാരോഗ്യത്തിനും പാലക് ചീര അത്യുത്തമമാണ്. കുറഞ്ഞ കലോറി തോതുള്ള പാലക് ചീരയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഇതിലെ കാൽസ്യം എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
Palak spinach
Palak spinach is a nutritious leafy vegetable. Palak spinach is rich in vitamins and minerals. Its flavonoids and plant compounds with anti-inflammatory properties help fight cancer. It contains Vitamin C, Vitamin E, Vitamin A, Potassium, Beta Carotene, and Magnesium which help in fighting asthma and boosting the immune system. These nutrients help in the growth of cells and eyesight. It has the ability to increase the level of hemoglobin in the blood, lower the blood sugar level and control the blood pressure. Palak spinach is also good for skin health as it is rich in antioxidants. Low-calorie Palak spinach is high in fiber. It improves digestive health and helps in lowering cholesterol. The calcium in it promotes bone health.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers