പൂവൻപഴം
പോഷകസമൃദ്ധമായ വാഴപ്പഴമാണ് പൂവൻ പഴം .രക്തത്തിലെ ഗ്ളൂക്കോസ് തോത് വർദ്ധിപ്പിക്കുന്നതിനാൽ ദ്രുതഗതിയിൽ ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പകരാൻ പൂവൻ പഴത്തിനു കഴിയും .ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ,പൊട്ടാസ്യം തുടങ്ങിയവ നമ്മുടെ ശരീരത്തിലെ ധാതുക്കളുടെ അപര്യാപ്തത പരിഹരിക്കുകയും കുറഞ്ഞ അളവിൽ സോഡിയം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും .പൂവൻ പഴം നിത്യേന കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും വിഷാംശങ്ങൾ പുറന്തള്ളാനും ഉത്തമമാണ് .അൾസർ ,അസിഡിറ്റി ,മലബന്ധം തുടങ്ങിയ അസുഖങ്ങളെ തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും ഇതിലെ നാരുകൾ സഹായകരമാണ് .ഹൃദയാരോഗ്യത്തെയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്താൻ ഉത്തമമാണ് പൂവൻ പഴം .നല്ല ഉറക്കത്തെ ഉത്തേജിജിപ്പിക്കാനും ഇതിനു കഴിവുണ്ട് .വിറ്റാമിനുകളുടെ കലവറയാണ് പൂവൻ പഴം .ചർമ്മസംരക്ഷണത്തിലും ആരോഗ്യസംരക്ഷണത്തിലും ഒരുപോലെ ഫലപ്രദമായ ഈ പൂവൻപഴം ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്നതിനാൽ മികച്ച ഗുണനിലവാരമുള്ളതാണ് .
Content will be added soon...
No Reviews yet..