Corn
Corn contains numerous yellow succulent kernels that have a starchy and doughy consistency. The skin pops out as you bite into it. It is good for vision and heart health. It is a good source of energy and reduces joint pains. Suggested as a regular diet for pregnant women and Alzheimer's patients.
ചോളം
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ധാന്യമാണ് ചോളം .ചോളത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, അയേൺ തുടങ്ങിയ പോഷകങ്ങൾ വിളർച്ച തടയാൻ സഹായിക്കുന്നു.വേഗത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ദ്രുതഗതിയിൽ ഊർജ്ജം പകരാനും തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ചോളം ഉത്തമമാണ് .ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിവുള്ള ഇത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു . ഇതിലെ വിറ്റാമിനുകൾ പ്രമേഹത്തെ ചെറുക്കാനും നാരുകൾ ദഹനത്തെ സുഗമമാക്കാനും ഫലപ്രദമാണ് .
Good.....