ആപ്പിൾ (ചെറുത് ,ചുവപ്പ് )
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പഴമാണ് ആപ്പിൾ. ആപ്പിളിൽ അടങ്ങിയിട്ടുള്ള പോളിഫിനോളുകളും ഫൈബറുകളും ശരീരത്തിലെ ചീത്ത കൊളെസ്ട്രോൾ കുറക്കാൻ സഹായിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ആപ്പിളിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും സസ്യസംയുക്തങ്ങളും ശരീരത്തിനും ചർമ്മത്തിനും നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. ആപ്പിളിൽ കാർബോഹൈഡ്രേറ്റും ഷുഗർ തോതും ഉയർന്നതാണെങ്കിലും ഗ്ലൈസെമിക് സൂചിക കുറവാണ്.അതിനാൽ പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും സഹായകമാണ് . ആപ്പിളിലുള്ള വിറ്റാമിൻ സി ,പൊട്ടാസ്യം, ധാതുക്കൾ തുടങ്ങിയവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, ആത്സ്മ, ക്യാൻസർ തുടങ്ങിയ നിരവധി വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ആപ്പിളിലെ ഫ്ളവനോയിഡുകൾ ശരീരത്തിലെ വീക്കങ്ങൾ ശമിപ്പിക്കാൻ ഗുണകരമാണ്. പതിവായി ആപ്പിൾ കഴിക്കുന്നത് രോഗങ്ങളെ അകറ്റുകയും ശരീരാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
No Reviews yet..