കൂവപ്പൊടി
കൂവപ്പൊടി അഥവാ ആരോറൂട്ട് പൗഡര്‍ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കൂവ എന്ന കിഴങ്ങു ഉണക്കിപ്പൊടിച്ചാണ് കൂവപ്പൊടി ഉണ്ടാക്കുന്നത്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് കൊടുത്താൽ അസുഖം വേഗത്തിൽ സുഖപ്പെടുന്നതാണ്. കൂടാതെ പണ്ട് കാലത്ത് ചിലന്തി വിഷം ഏൽക്കുന്നത് മൂലമുള്ള ചൊറിച്ചിൽ മാറാനായി കൂവ വെള്ളത്തിൽ ചാലിച്ച് പുരട്ടിയിരുന്നു. ആൻ്റിബാക്ടീരിയൽ, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുറിവ് ഉണങ്ങാൻ ഇത് സഹായിക്കുന്നു. ഗർഭിണികളിൽ അമിതമായി ഉണ്ടാകുന്ന ഛർദ്ദിയ്ക്കു ഇത് നല്ലൊരു ഔഷധമാണിത്. ഇത് ഉപയോഗിച്ച് കുട്ടികൾക്കുള്ള കുറുക്ക്, കൂവ പുഴുങ്ങിയത്, കൂവ പുഡിങ്ങ്, കൂവ ഹൽവ, കൂവ പായസം, ബിസ്‌കറ്റ്, കേക്ക് എന്നിവ ഉണ്ടാക്കാം.
Arrowroot Powder
Arrowroot is a tropical tuber. This powder is extracted from the plant’s rhizome, an underground stem with multiple roots that store its starch and energy. Arrowroot is a starchy root vegetable similar to yam, cassava, sweet potato, and taro. Arrowroot has been used for its medicinal properties. Most of its potential health benefits are linked to its starch content and composition. Arrowroot may help treat diarrhea both by firming stool and helping you rehydrate. Arrowroot’s resistant starch content may stimulate your immune system.
No Reviews yet..