Loading...
+91 9288003324

കേടു കൂടാതെയും മാങ്ങ സൂക്ഷിക്കാൻ വഴികളുണ്ട്

മാങ്ങയിൽ പുഴു അല്ലെങ്കിൽ കീട ശല്യം.
മാങ്ങയാവുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും
ഇതിൽ എന്താണ് ഇത്ര പുതുമ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം.
കേടു കൂടാതെയും മാങ്ങ സൂക്ഷിക്കാൻ വഴികളുണ്ട്. കേട്ടോളൂ..

മൂപ്പ് എത്തിയ മാങ്ങകൾ ഞെട്ട് ഭാഗത്ത് കറുത്ത കുത്ത് വീഴുന്നത് മുൻപേ പറിച്ച് എടുക്കുകയും സംസ്കരിക്കുകയും ചെയ്യുക ആണെങ്കിൽ പുഴു ശല്യം ഇല്ലാതെ കിട്ടും. പത്ത് ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലീറ്റർ തിളച്ച വെള്ളവും നാലു ലീറ്റർ തണുത്ത വെള്ളവും എടുത്ത്, ഇരുനൂറ് ഗ്രാം ഉപ്പ് ചേർത്ത് ഇളക്കിയതിലേക്ക് മൂപ്പ് എത്തി പറിച്ച് എടുത്ത
മാങ്ങകൾ പത്ത്–പതിനഞ്ച് മിനിറ്റ് നേരം ഇട്ട്
വയ്ക്കുക. മാങ്ങകൾ പൂർണമായും മുങ്ങി കിടക്കേണ്ടതുണ്ട്. ശേഷം എടുത്ത് തുണി കൊണ്ട് നന്നായി തുടച്ചു പഴുപ്പിക്കുക. നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും.
മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം അമ്പത് ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. അല്ലെങ്കിൽ വേപ്പെണ്ണ മിസൃതം കണ്ണി മാങ്ങ പരുവത്തിലും തുടർന്നുള്ള രണ്ടോ മൂന്നോ സ്റ്റേജിലും തളിക്കുന്നത് നല്ലതാണ്. ചെറിയ അളവിലാണ് മാങ്ങ ഉള്ളത് എങ്കിൽ, പറിച്ച ഉടനെ മാങ്ങ നന്നായി തുടച്ചു ഓരോന്നും ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാം. പത്തു ദിവസം ഒക്കെ ആവുമ്പോൾ മാങ്ങ പതുക്കെ പഴുക്കുവാൻ തുടങ്ങും. മാങ്ങയുടെ താപനില താഴെ ആയത് കൊണ്ട് ഈച്ചയുടെ മുട്ട വിരിയുന്നത് തടയുകയും, മാങ്ങ പഴുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

back-to-top