1. ആദ്യം ഒരു സ്ട്രോബെറി തൈ വാങ്ങിക്കുക. ചില നഴ്സറികളിൽ ഇത് ലഭ്യമാണ്. ഒരു തൈ കിട്ടിയാൽ നമുക്ക് ഇഷ്ടം പോലെ തന്നെ ഉത്പാദിപ്പിച്ചു എടുക്കാവുന്നതേയുള്ളൂ ...
താഴെ കൊടുത്തിരിക്കുന്ന photo- ൽ mother plant- ൽ നിന്നും വള്ളികൾ വരുന്നത് നമുക്ക് കാണാൻ സാധിക്കും. വള്ളിയുടെ അറ്റത്ത് ഇല പോലെ ഒരു തൈ വരും. അത് ഒരു പേപ്പർ. കപ്പിൽ കുത്തിവെച്ചാൽ വേരു പിടിക്കുമ്പോൾ മുറിച്ച് എടുക്കാം. സ്ട്രോബെറി - യുടെ climate ഒരു മുഖ്യ ഘടകം തന്നെയാണ്. ഇതിനു വെയിൽ അധികം വേണ്ട. എന്തിന്റെയെങ്കിലും തണലിൽ വച്ചാൽ മതി.
2. Potting mix എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം...
മണ്ണ്, cocopeat ,compost (2:2:1), വേപ്പിൻ പിണ്ണാക്ക് എന്നിവ ഇതിനു ആവശ്യമാണ്. Cocopeat കുറച്ച് കൂടുതൽ എടുക്കുക. ഇവ എല്ലാം mix ചെയ്തതിനു ശേഷം തൈകൾ നടാവുന്നതാണ്. പിന്നീട് എന്തെങ്കിലും അല്പം slurry ഒഴിച്ചു കൊടുത്താൽ മതിയാക്കും.ഇപ്പോൾ കായ് പിടിക്കുകയും വള്ളി വരുകയും ചെയ്യുന്ന സമയമാണ്. ഒരു തൈ വച്ചാൽ ഇഷ്ടം പോലെ തൈകൾ നമുക്ക് ഉണ്ടാക്കി എടുക്കാം.
കർഷകയായ Lisy John കൃഷിഭൂമി Facebook ഗ്രൂപ്പിൽ പങ്കുവെച്ച Article.
നിങ്ങളുടെ വീട്ടിലെ വിവിധ തരത്തിലുള്ള ജൈവ കൃഷിരീതികൾ ഞങ്ങളെ platersorganic@gmail.com എന്ന mail id വഴി എഴുതി അറിയിക്കുക. കൂടാതെ നിങ്ങളുടെ കൃഷിയ്ക്ക് ആവിശ്യമായ 100% ജൈവ രീതിയിൽ തയ്യാറാക്കിയിട്ടുള്ള potting mix, cocopeat മുതലായ ഇപ്പോൾ Organic Planters-ന്റെ website - ൽ ലഭ്യമാണ്.