ഞങ്ങൾ വിവിധ ഇനം അരി ഇനങ്ങളിൽ ഞാനാണ് നിങ്ങൾ അന്വേഷിക്കുന്ന ബ്ലാക്ക് റൈസ് അഥവാ തവിടുള്ള അരി.
കോവിഡിന് എതിരെ പ്രതിരോധം സൃഷ്‌ടിക്കാനും ക്ഷീണം അകറ്റാനും എന്നെ ഉപയോഗിക്കാവുന്നതാണ്. വെളുത്ത അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വിറ്റാമിൻ ബി, ഇ, നിയാസിൻ, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് എന്നിവ മാത്രമല്ല ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളെ സജീവമാക്കാനും കാൻസർ കോശങ്ങളുടെ ട്യൂമർ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ രക്തക്കുഴലുകളുടെ രൂപകൽപ്പന തടയാനും എനിക്ക് കഴിയും. നമ്മുടെ മുത്തശ്ശിമാർ ഉൾപ്പെടെയുള്ള പിൻ-തലമുറക്കാരുടെ പ്രസവങ്ങൾ അധികവും വീടുകളിൽ ആയിരുന്നതിനാൽ അവർക്ക് ക്ഷീണമൊക്കെ അകറ്റാൻ തവിടുള്ള അരി , കഞ്ഞി വെച്ച് കൊടുക്കുമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പ്രസവം കഴിഞ്ഞ പശുവിൻ്റെ ക്ഷീണം മാറാൻ ഈ രീതി ഉപയോഗിക്കുന്നു. ഇളനീരിനെ പോലെ തന്നെ അരികളിലെ തവിടിനും ശരീരത്തിൻ്റെ ഉൻമേഷം കൂട്ടുവാൻ സാധിക്കുന്നത് കൊണ്ടാവാം നിങ്ങൾ എന്നെ പോലുള്ള അരികൾക്ക് മുഖ്യ സ്ഥാനം നൽകുന്നത്. ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ഷീണം അകറ്റുന്നതിനായി, ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതു വഴി ഓക്സിജൻ വീതരണം കൂട്ടുകയും ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാൻ സഹായിക്കുകയും ചെയ്യുന്ന ബ്ലാക്ക് റൈസ് എന്ന ഈ കൊച്ചു രാജാവിനെ ഉപയോഗിക്കുന്നു.