Loading...
+91 9288003324

Traditional Vishu Recipes

വീണ്ടും ഒരു വിഷുക്കാലം കൂടെ വന്നെത്തി. വിഷു കൃഷിയോടുള്ള ആത്മബന്ധത്തിന്റെ ഉത്സവമാണ്. ഈ വർഷത്തെ വിഷുന് ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത പച്ചക്കറികളും പലചരക്കുകളും രുചിക്കൂട്ടുകളും ചേർത്ത് വിഭവ സമൃദ്ധമായ സദ്യ ഒരുക്കാം. കണ്ണനെ കണി കണ്ടുണരുന്ന ഈ മേടപ്പുലരിയിൽ രുചി പകരാൻ ആരോഗ്യദായകമായ തനി നാടൻ വിഭവങ്ങൾ ഒരുക്കാം.

traditional-vishu -recipes

മാമ്പഴപ്പുളിശേരിയും വഴനയിലയുടെ മണമുള്ള ചക്കയടയും വിഷു ദിനത്തിലെ പ്രത്യേക താരങ്ങളാണ്.

വിഭവ സമൃദ്ധമായ സദ്യക്ക് തനി നാടൻ, പരമ്പരാഗത രീതിയുള്ള വിഷുക്കൂട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

വിഷുക്കട്ട

വിഷുവിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവം കാണാറുണ്ട്. കുട്ടികൾക്കും മുതി‍ർന്നവ‍ർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. വിഷുക്കട്ടക്ക് പ്രത്യേകിച്ച് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശ‍ർക്കര പാനിക്കൊപ്പം കഴിക്കാവുന്നതാണ്.

ചേരുവകകൾ

ഉണക്കലരി, തേങ്ങ ചിരവിയത്, ജീരകം, ചുക്കുപൊടി, ഉപ്പ്, ശർക്കര ഉരുക്കിയത്


ഉണ്ടാക്കുന്ന വിധം

അരി അര മണിക്കൂർ കുതിർത്തതിനുശേഷം നല്ലപോലെ കഴുകി വെള്ളം കളയുക. തേങ്ങപ്പാൽ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും മാറ്റിവയ്ക്കുക. രണ്ടര കപ്പ് മൂന്നാം പാലിൽ അരി നല്ലപോലെ വേവിച്ചെടുക്കുക. വെന്ത് വെള്ളം വറ്റിയാൽ ഇതിലേക്ക് രണ്ടാം പാൽ ചേർക്കുക. പാകത്തിന് ഉപ്പും ചുക്കുപൊടിയും ജീരകവും ചേർക്കുക.. തേങ്ങാപ്പാൽ അരിയുമായി യോജിക്കുന്ന വരെ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. തേങ്ങാപ്പാൽ വറ്റിയാൽ ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാൽ കൂടി ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് ഒരു നുള്ള് ജീരകവും കൂടി ചേർക്കുക. നല്ലപോലെ കുറുകിയാൽ വെളിച്ചെണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറുമ്പോൾ മുറിച്ചെടുക്കാവുന്നതാണ്.

മാമ്പഴപ്പുളിശ്ശേരി

ചേരുവകകൾ

പഴുത്ത മാങ്ങ, വെള്ളം, തേങ്ങ, പച്ചമുളക്, ജീരകം, കടുക്, ഉലുവ, തൈര്, എണ്ണ


ഉണ്ടാക്കുന്ന വിധം

പഴുത്തുതുടങ്ങിയ മാങ്ങ അൽപം വെള്ളം ഒഴിച്ച് മൺചട്ടിയിൽ വേവിച്ചെടുക്കുക. തേങ്ങയും പച്ചമുളകും ജീരകവും മിക്സിയിൽ നന്നായി അരച്ചെടുക്കുക. നേർത്ത പുളിയുള്ള തൈരിനൊപ്പം, മാങ്ങ ഒന്നു മുങ്ങിനിവരാനിടുക. തിള വരുന്നതിനു മുൻപ് ചട്ടി അടുപ്പിൽ നിന്നിറക്കണം. ശേഷം ഉലുവയും കടുകും വറുത്തൊഴിക്കുക.


തൊട്ടു കൂട്ടാൻ, അച്ചാർ

വിഷുവിന് തൊട്ടു കൂട്ടാൻ എരിവും പുളിയും ഉള്ള വിവിധ തരം അച്ചാറുകളെയും കൂട്ടുപിടിക്കാം. വ്യത്യസ്ത രുചിയിലും മണത്തിലുമുള്ള അച്ചാറുകൾ ഈ വിഷുക്കാലത്ത് വിപണി കീഴടക്കാൻ ഒരുങ്ങി കഴിഞ്ഞു. പച്ചമാങ്ങാത്തുണ്ടുകളിൽ ഉപ്പും മുളകും മണത്തിന് അൽപം കായപ്പൊടിയും ഉലുവപ്പൊടിയും പുരട്ടി നല്ലെണ്ണയിൽ വഴറ്റിയെടുത്താൻ ഒന്നാന്തരം മാങ്ങ അച്ചാർ റെഡിയായി. മായങ്ങൾ ഒന്നും തന്നെ ചേർക്കാത്ത ഓർഗാനിക് ആയി തയ്യാറാക്കിയ അച്ചാറുകൾ Organic Planters - ൻ്റെ website- ൽ ഇപ്പോൾ ലഭ്യമാണ്.

അവൽ അട.

വിഷുവിന് വളരെ എളുപ്പത്തിലും സ്വാദിഷ്ടവുമായി ഉണ്ടാക്കാൻ പറ്റിയ അവൽ അട പ്രഭാത ഭക്ഷണമാക്കാം. വിവിധ തരത്തിലുള്ള അവലുകൾ Organic Planters- ൽ ലഭ്യമാണ്.

ചേരുവകകൾ

അവൽ, നെയ്, ഏലയ്ക്കാപ്പൊടി, അരിപ്പൊടി വറുത്തത്, തേങ്ങചുരണ്ടിയത്, പഞ്ചസാര, തിളച്ച വെള്ളം, ഉപ്പ്, വാഴയിലക്കഷണങ്ങൾ


ഉണ്ടാക്കുന്ന വിധം

അവൽ തേങ്ങ ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിൽ പഞ്ചസാരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർക്കുക.അരിപ്പൊടി ഉപ്പും വെള്ളവും ചേർത്തു മയത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കുക. വാഴയിലക്കക്ഷണങ്ങളിൽ ഓരോ ഉരുള വച്ച് കനം കുറച്ചു പരത്തുക. ഇതിനു മുകളിൽ അവൽ മിശ്രിതം നിരത്തി ഇല മടക്കുക. മടക്കിയ ഇല അപ്പച്ചെമ്പിലോ, ഇന്ധലി തട്ടിലോ വച്ച് പുഴുങ്ങിയെടുക്കാം.

പഴം പ്രഥമൻ

നമ്മുടെ വീട്ടുവളപ്പിൽ തന്നെയുള്ള ചക്കപ്പഴവും മാമ്പഴവും ഏത്തപ്പഴവും പൈനാപ്പിളും ഓക്കെയാണ് വിഷുപ്പായസത്തിന്റെ പ്രധാന ഘടകങ്ങൾ. പഴം പ്രഥമനാണെങ്കിൽ സദ്യ ബഹുകേമം എന്നാണ് വയ്പ്പ്.

ചേരുവകകൾ

നേന്ത്രപ്പഴം നന്നായി പഴുത്തത്, ശർക്കര, തേങ്ങ, നെയ്യ്, അണ്ടിപരിപ്പ്


ഉണ്ടാക്കുന്ന വിധം

തേങ്ങാ ചിരവി ഒന്നാം പാലും, രണ്ടാം പാലും എടുത്തു വയ്ക്കുക. പഴത്തിനുള്ളിലെ നാര് എടുത്തു മാറ്റി നന്നായി ഉടച്ചെടുക്കുക. പാത്രത്തിൽ 1 ടേബിൾ സ്‌പൂൺ നെയ്യ് ഒഴിച്ച് പഴം ഉടച്ചത് ചേർത്ത് നന്നായി വരട്ടുക. വെള്ളത്തിൻ്റെ അംശം പൂർണമായും ഒഴിവായ ശേഷം ഒരുക്കി വച്ച ശർക്കര ചേർക്കാം. പഴവും ശർക്കരയും നന്നായി വരട്ടി യോജിപ്പിക്കുക. ഇതിനു ശേഷം രണ്ടാം പാൽ ചേർത്ത് കുറുക്കുക. പിന്നെ ഒന്നാം പാലും ആവശ്യത്തിന് നെയ്യും ചേർത്ത് പാകമായാൽ അടുപ്പിൽ നിന്നും ഇറക്കി വെക്കാം. അവസാനം നെയ്യിൽ വറുത്ത അണ്ടിപരിപ്പ് കൂടെ ചേർക്കാം.

back-to-top