Loading...
+91 9288003324

വറക്കാനും പൊരിയ്ക്കാനും സൗന്ദര്യ-സംരക്ഷണത്തിനും വരെ എണ്ണ..

നിലക്കടല എണ്ണ, എള്ളെണ്ണ , വെളിച്ചെണ്ണ, മരചക്കിലാട്ടിയ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ, ഇങ്ങനെ പലതരം എണ്ണകൾ ഇന്ന് സുലഭമാണ്. ഔഷധ പൂർണമായ ഈ എണ്ണകൾ നമ്മുടെ ഭക്ഷ്യവിഭവങ്ങൾക്കെല്ലാം രുചികരമായ സ്വാദ് പകരുന്നതിലുപരി ഇവ കഴിക്കുന്ന ഓരോ വ്യക്തികൾക്കും ആരോഗ്യപരമായ ധാരാളം ഗുണങ്ങളും നൽകുന്നുണ്ട്.

നിലക്കടല എണ്ണ

പീനട്ട് ഓയിൽ അഥവാ നിലക്കടലയെണ്ണ ശരീരത്തിന് മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്ന പാചക എണ്ണയാണ് ലോകത്തിൻ്റെ പല ഭാഗങ്ങളിലും നിലക്കടലയെണ്ണ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ മാത്രമല്ല ശരീരത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകൾ എന്നിവയെല്ലാം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഇനിമുതൽ നിങ്ങളുടെ ദൈനംദിന ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ നിലക്കടല എണ്ണ ഉപയോഗിക്കുന്നതിനെ പറ്റി ആലോചിക്കുക. നിലക്കടല ചെടിയുടെ വിത്തുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ്‌ പീനട്ട് ഓയിൽ. ഇന്ന് വിപണികളിൽ ശുദ്ധീകരിച്ച പീനട്ട് ഓയിൽ മാത്രമല്ല കോൾഡ് പ്രസ്സ് പീനട്ട് ഓയിൽ, ഗോർമെറ്റ് പീനട്ട് ഓയിൽ, സമിശ്രിത പീനട്ട് ഓയിൽ എന്നിങ്ങനെ പലതരത്തിലുള്ള പീനട്ട് എണ്ണകൾ കാണാൻ സാധിക്കും. അതോടൊപ്പം നിങ്ങളുടെ ആവശ്യമനുസരിച്ച് ഇവയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ ഇവക്കു ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഇവയിൽ പൂരിത കൊഴുപ്പുകളേക്കാൾ കൂടുതൽ അപൂരിത കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. മാത്രമല്ല പ്രമേഹമുള്ളവരുടെ ശാരീരിക സ്ഥിതിക്ക് ഇവ വളരെ മികച്ച രീതിയിൽ ഗുണം ചെയ്യുന്നു. അതോടൊപ്പം നിലക്കടലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ശരീരത്തിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും നമ്മുടെ തലമുടിയിലുണ്ടാകുന്ന ക്ഷതങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

എള്ളെണ്ണ

നമ്മുടെ ചർമത്തിലുണ്ടാകുന്ന നിരവധി പ്രശ്നങ്ങൾക്കെതിരേ പോരാടാൻ സഹായിക്കുന്ന പോഷകങ്ങൾ നിറഞ്ഞ എള്ളെണ്ണ സൗന്ദര്യ സംരക്ഷണത്തിനു ഏറ്റവും മികച്ച ഒന്നാണ്.വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും കറുത്ത നിറമുള്ള ഈ ചെറുവിത്തുകളിൽ പോഷകങ്ങളുടെ സമ്പുഷ്ട ഉറവിടമാണുള്ളത്. മാത്രമല്ല ഒമേഗ -6 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകളായ എ, ഇ, ബി 1, സിങ്ക്, മഗ്നീഷ്യം പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ ഫൈബർ മാത്രമല്ല ചർമ്മത്തിലും മുടിയിലുമെല്ലാം അത്ഭുതങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ് ഇവ. എള്ളെണ്ണയിലെ ഘടകങ്ങൾക്ക് ദോഷകരമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനും അവയുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. അതോടൊപ്പം ശരീരത്തിലുണ്ടാകുന്ന വീക്കം, തിണർപ്പ് ചർമ്മത്തിലെ ചുവപ്പ് നിറം, എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. അൾട്രാവയലറ്റ് സൂര്യരശ്മികൾ മൂലം ചർമത്തിനുണ്ടാകുന്ന ദോഷകരമായ ഫലങ്ങളെ ഇല്ലാതാക്കുന്നതിനും സൂര്യതാപം മൂലം ഉണ്ടാകുന്ന ആഘാതങ്ങളുടെ വീര്യം കുറക്കുന്നതിനും സഹായിക്കുന്നു മുഖക്കുരുവും , ബ്ലാക്ക് ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവയിൽ നിന്ന് രക്ഷ നേടാനും മാത്രമല്ല കേടായ ചർമ്മകോശങ്ങളെ നന്നാക്കുകയും , ചർമ്മത്തിൽ ഉണ്ടാവുന്ന ചുളിവുകൾ, എന്നിവ കുറയ്ക്കുന്നതിനും അഴുക്ക്, എണ്ണമയം ബാക്ടീരിയ എന്നിവ നീക്കം ചെയ്യുന്നത്തിനും ഫലപ്രദമാണ്..

ഉരുക്കു വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ

പഴയ തലമുറയുടെ ആരോഗ്യത്തിൻ്റെയും രോഗ പ്രതിരോധ ശക്തിയുടെയും രഹസ്യം ഈ അത്ഭൂതവിഭവമായ പരിശുദ്ധ വെളിച്ചെണ്ണയാണ്. തേങ്ങ ചുരകി പിഴിഞ്ഞ് പാലാക്കി ഉരുളി പോലുള്ള പാത്രത്തിൽ അടുപ്പിൽ വച്ച് ചൂടാക്കിയാണ് ഉണ്ടാക്കുന്നത്. വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ എന്നെല്ലാം അറിയപ്പെടുന്ന അമൂല്യ ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്തതാണ്. ആഹാരമായും, ഔഷധമായും, സൗന്ദര്യവര്‍ധക വസ്തുവായും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത് ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും
വെളിച്ചെണ്ണ - വെളിച്ചെണ്ണ ഒരുതരത്തിലുള്ള കൊഴുപ്പാണ്. ഇതിൽ 90% പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. പാചകത്തിനും സൗന്ദര്യ സംരക്ഷണത്തിനും വേണ്ടി ഇവ ഉപയോഗിക്കുന്നു. വെളിച്ചെണ്ണ ഒരു സൂപ്പർഫുഡായി വ്യാപകമായി വിപണനം ചെയ്യപ്പെടുന്നു. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകളുടെ തനതായ സംയോജനം കൊഴുപ്പ് കുറയൽ, ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം എന്നിവക്കെല്ലാം ഗുണകരമാണ്‌. മാത്രമല്ല വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും വിശപ്പ് നിയന്ത്രിക്കാനും മാത്രമല്ല രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദ്രോഗം തടയാനും സഹായിക്കുന്നു.
വെളിച്ചെണ്ണ ചർമ്മത്തിലെ ചുവന്ന തടിപ്പും ചൊറിച്ചിലും പ്രത്യേകിച്ച് കുട്ടികളിൽ ഉണ്ടാകുന്ന അറ്റോപിക് ഡെർമറ്റൈറ്റിസിൻ്റെ ശാരീരിക ലക്ഷണങ്ങൾ കുറക്കുവാൻ സഹായിക്കും.

back-to-top