ഈ ക്രിസ്തുമസിന് സ്പെഷ്യൽ വിഭവമായി പോഷകസമ്പുഷ്ടമായ ഫ്രൂട്ട് വൈൻ തയ്യാറാക്കിയാലോ ?വളരെ എളുപ്പത്തിൽ രുചികരമായ മിക്സഡ് ഫ്രൂട്ട് വൈൻ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
ഇതിനാവശ്യമായ ചേരുവകൾ:
തയ്യാറാക്കുന്ന വിധം:
പഴങ്ങൾ എല്ലാം കഴുകി ജലാംശം മാറ്റിയെടുക്കുക. ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കിയെടുത്തു ഒരു മരത്തവി കൊണ്ട് ചെറുതായി ഉടച്ചെടുക്കുക. മാതളനാരങ്ങയും അല്ലികൾ അടർത്തി ചെറുതായി ഉടച്ചെടുക്കുക. മുന്തിരി കുരു അരയാത്തവിധം മിക്സിയിൽ ചെറുതായി കറക്കിയെടുക്കുക. കഴുകി തുടച്ചെടുത്ത ഒരു ഭരണിയിലോ വായ്‌വട്ടമുള്ള വലിയ ചില്ലുകുപ്പികളിലോ ഈ വൈൻ തയ്യാറാക്കാം. അതിനായി ഉടച്ചെടുത്ത പഴങ്ങൾ ഇടകലർത്തി ഭരണിയിലേക്കിടുക. ഇടയ്ക്കു പഞ്ചസാരയും ചേർത്ത് കൊടുക്കുക. മുകളിലായി പട്ടയും ഗ്രാമ്പൂവും യീസ്റ്റും ചേർത്ത് കൊടുക്കുക. മരത്തവി കൊണ്ട് നന്നായി ഇളക്കി എടുത്തു വെച്ചിരിക്കുന്ന വെള്ളം കൂടെ ചേർക്കുക.
പാത്രം അടപ്പു വെച്ച് മൂടി ഒരു തുണി കൊണ്ട് കൂടി മൂടി കെട്ടിവെക്കാം. തുടർച്ചയായി മൂന്നു ദിവസം ഒരേ സമയത്തു ഇത് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. പത്തു ദിവസത്തിന് ശേഷം ഈ വൈൻ എടുത്തു ഊറ്റിയെടുക്കാം. രുചികരവും ആരോഗ്യപ്രദവുമായ മിക്സഡ് ഫ്രൂട്ട് വൈൻ തയ്യാർ .
ഈ വൈനിന്റെ തനതു രുചിയും ഗുണവും ലഭിക്കാൻ ഓർഗാനിക് രീതിയിൽ വിളയിച്ചെടുക്കുന്ന പഴങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .