Loading...
+91 9288003324

മഴക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാൻ ചില പൊടിക്കൈകൾ

മഴക്കാലമാണ് വരുന്നത്, മുൻ കരുതൽ കൂടിയേ തീരൂ... കുട്ടികൾ മാത്രമല്ല മുതിര്‍ന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. പെട്ടെന്ന് തണുക്കുന്നതിനാലും ഈ‍ർപ്പം പടരുന്നതിനാലും, മഴക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാൻ ഉള്ള പൊടിക്കൈകൾ ഇതാ..

തലേ ദിവസം രാത്രിയുള്ള ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കി, ഇളം ചൂടോടു കൂടി ഭക്ഷണം കഴിക്കുകയും, തണുത്ത ശേഷം കഴിക്കുന്ന ശീലം ഒഴിവാക്കുകയും ചെയ്യുക. പച്ചക്കറികളും, പഴവര്‍ഗങ്ങളും നന്നായി കഴുകി, തുടച്ച് പൊളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ വക്കുക. അന്തരീക്ഷത്തിലെ ജലാംശം ധാന്യങ്ങളിലും മസാല-പൊടികളിലും കീടങ്ങളെ വളർത്തുന്നതിനാൽ ധാന്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കൽ എങ്കിലും ചൂട് കിട്ടുന്നതിനായി അടുപ്പിൻ്റെ അരികിൽ വക്കുകയോ, വെയില്‍ കൊള്ളിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക. ധാന്യങ്ങൾ ചെറിയ കഷണം കര്‍പ്പൂരമിട്ട് ഗ്ലാസ് ജാറുകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പൂപ്പല്‍ ഉണ്ടാകുന്നത് ഒഴിവാക്കാൻ പാനില്‍ ഇട്ട് ചെറുതായി ചൂടാക്കിയ ശേഷം എടുത്തു വക്കുകയും, നനഞ്ഞ സ്പൂണ്‍ ഉപയോഗിച്ച് എടുക്കാതെ  ഇരിക്കുകയും ചെയ്യുക. എരിവ് അധികമുള്ള ആഹാരം ഒഴിവാക്കുക, എണ്ണ പലഹാരങ്ങൾ കുറക്കുക, എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതും എല്ലാം വളരെ നല്ലതാണ്‌. കൂടാതെ കുട്ടികളും മുതിർന്നവരും ക്യാരറ്റ് തൈര്, പപ്പായ, ചീര, വെളുത്തുള്ളി, ഇഞ്ചി, ബീറ്റ് റൂട്ട് ജ്യൂസ് എന്നിവ കഴിക്കുന്നത് നല്ലതാണ്.

back-to-top