Loading...
+91 9288003324

അരികൾ പലതരം ഗുണങ്ങളോ പലവിധം !

അരികൾ തന്നെ പല വ്യത്യസ്ത ഇനത്തിൽപെട്ടവയുണ്ട് . അവ പോഷകഗുണത്തിൻ്റെ അളവിലും, അന്നജത്തിൻ്റെ അളവിലുമാണ് വ്യത്യസ്തത പുലർത്തുന്നത്. രക്തശാലി അരി, തവളക്കണ്ണൻ അരി, മട്ട ചമ്പാൻ, തെക്കൻ ചീര, മട്ട ത്രിവേണി എന്നിവയെല്ലാം പലതരത്തിലുള്ള ഗുണങ്ങൾ ഉള്ളവയാണ്.

രക്തശാലി അരി

ഇളം ചുവന്ന നെല്ലും അതേ നിറത്തിൽ തന്നെയുള്ള അരിയും രക്തശാലിയുടെ പ്രധാനപ്പെട്ട സവിശേഷതയാണ്. അതോടൊപ്പം നല്ല സ്വാദുള്ള ചോറാണ് ഈ അരിയുടേത്. കൂടാതെ ഇത് പെട്ടന്നു തന്നെ ദഹിക്കുകയും ചെയ്യും. അതോടൊപ്പം രക്തശാലി അരി സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കാനും, നാശം സംഭവിച്ച കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും മറ്റുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ആയുർവേദത്തിലും രക്തശാലിയുടെ പ്രതിരോധ മൂല്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്. ഇവയുടെ പോഷകഗുണങ്ങളും, ഔഷധ മൂല്യവും ആരോഗ്യ പരിപാലനത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. എട്ട് അമിനോ ആസിഡുകൾ, ധാരാളം ധാതുക്കൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ നല്ല കാർബോഹൈഡ്രേറ്റിൻ്റെ അംശം ഉള്ളതിനോടൊപ്പം, കൊളസ്ട്രോൾ രഹിതമായതും അല്ലെങ്കിൽ നിസാരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതുമാണ്. പ്രമേഹ രോഗികൾക്ക് വളരെ നല്ലതും, കൂടാതെ പ്രഭാതഭക്ഷണത്തിൽ ഉൾക്കൊള്ളിക്കാവുന്നതുമാണ് രക്തശാലി അരി.

തവളക്കണ്ണൻ അരി

ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി 6 എന്നിവയുടെ നല്ല ഉറവിടമാണ് തവളക്കണ്ണൻ അരി. കോശങ്ങളെയും ടിഷ്യുകളെയും മറ്റു പല പ്രധാന അവയവങ്ങളെയും സംരക്ഷിക്കുന്ന ആന്തോസയാനിനുകളുടെ ഉയർന്ന അളവാണ് അരിയിലുള്ളത്. ഊണായും, കഞ്ഞിയായും, അവിലായും മുറുക്കും കൊണ്ടാട്ടവുമുൾപ്പെടെയുള്ള പലഹാരങ്ങളുടെ നിർമാണത്തിനും ഇവ വളരെയധികം നല്ലതാണ്. കൂടാതെ ഇവയിൽ കാൽസിയം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു .

മട്ട ചമ്പാൻ അരി

ഇത് വൈറ്റ് റൈസിനേക്കാൾ ആരോഗ്യകരമായ ഒന്നാണെന്ന് പറയപ്പെടുന്നു. വൈറ്റ് റൈസിൽ ഫൈബർ അടങ്ങിയിട്ടില്ല, പക്ഷേ ഇവയിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളും ഉണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതോടൊപ്പം രക്തത്തിലെ പഞ്ചസാരയെയും രക്തത്തിലെ ലിപിഡുകളെയും നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. അരിയുടെ ഉമിയിൽ അടങ്ങിയിട്ടുള്ള എണ്ണ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിലെ നാരുകൾ എൽ ഡി എൽ കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ മഗ്നീഷ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാംഗനീസിൻ്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നത് നാഡീവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷണത്തിനും ഗുണം ചെയ്യുന്നു.

മട്ട ത്രിവേണി

എല്ലാ അർത്ഥത്തിലും പോഷകങ്ങളുടെ കലവറയാണ് മട്ട അരി. വിറ്റാമിൻ ബിയും, ഫോസ്ഫറസും മാത്രമല്ല , സെലിനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയെല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു. അതോടൊപ്പം നാരുകളും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മറ്റ് പല ഘടകങ്ങളും ഈ അരിയിലുണ്ട്. പോഷക സമ്പന്നമായ ഈ അരിയിൽ ധാരാളം ധാതുക്കൾ, വിറ്റാമിനുകൾ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമായ ഈ അരിയുടെ ഉപയോഗം ഹൃദ്രോഗവും ഓസ്റ്റിയോപൊറോസിസും തടയുകയും ക്യാൻസറിൻ്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൊഴുപ്പ്, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറവായതിനാൽ ഇവക്കു ആരോഗ്യസംരക്ഷണത്തിൽ പ്രധാനപ്പെട്ട പങ്കുണ്ട്. കൂടാതെ ഉയർന്ന മഗ്നീഷ്യം, കാൽസ്യം എന്നിവ കാരണം ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു, മാത്രമല്ല ഒപ്റ്റിമൽ ഗ്ലൂക്കോസ് വർദ്ധനവ് നിലനിർത്തുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

തെക്കൻചീര അരി

അവശ്യ ധാതുക്കളുടെ അളവ് പരിശോധിക്കാൻ നടത്തിയ പഠനങ്ങളിൽ നിന്ന് ധാരാളം പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, കോപ്പർ എന്നിങ്ങനെയുള്ള മൂലകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാവശ്യമുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് കൊണ്ട് കുട്ടികളിലെയും ഗർഭിണികളിലെയും പോഷക കുറവ് പരിഹരിക്കാൻ ഇവയുടെ ഉപയോഗത്തിന് സാധിക്കും മാത്രമല്ല ഫൈബർ, വിറ്റാമിനുകൾ എന്നിവയുടെയെല്ലാം സാനിദ്ധ്യം ഉണ്ട്. പ്രമേഹമുള്ളവർക്കും പഞ്ചസാര കുറക്കാൻ നിർദേശമുള്ളവർക്കും ധൈര്യമായി ഉപയോഗിക്കാം. ആരോഗ്യസംരക്ഷണത്തിനും, രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കാനും ഫലപ്രദമാണ്.

back-to-top